കെജിഎംഒഎ ക്വിസ്: മൊകേരി രാജീവ് ഗാന്ധി സ്കൂൾ ജേതാക്കൾ
1375804
Monday, December 4, 2023 7:01 AM IST
കണ്ണൂർ: സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ ജിഎംഒഎ) യുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്വിസ് മത്സരം ഐഎംഎ ഹാളിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ഡോ. കെ. നിതിന്‍, ഡോ.ടി.എ. ഹൃദ്യ എന്നിവര്‍ ക്വിസ് മാസ്റ്റർമാരായിരുന്നു. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ ദേവികിഷൻ, സി.നിഹാരിക ടീം ഒന്നാം സ്ഥാനം നേടി. മയ്യിൽ ഐഎംഎൻജിഎച്ച്എസ്എസിലെ വിദ്യാലക്ഷ്മി, ദർശക് സുധീഷ് ടീം രണ്ടാം സ്ഥാനവും എസ്ജിഎച്ച്എസ് ചെമ്പൻതൊട്ടിയിലെ അഭിനവ് അഭിലാഷ്, ഡാനി സെബാസ്റ്റ്യൻ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഡോ.സി.പി. ബിജോയ് കാഷ് അവാർഡും മൊമെന്റോയും വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയവർ ജനുവരിയിൽ ഇടുക്കിയിൽ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ജില്ലയിലെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മത്സരത്തില്‍ ജില്ലയിലെ 48 വിദ്യാലയങ്ങളിൽ നിന്നുള്ള ടീം പങ്കെടുത്തു.