ആർച്ച്ബിഷപ്പിനെ സന്ദർശിച്ച് കെ.സി. വേണുഗോപാല്‍
1375533
Sunday, December 3, 2023 6:42 AM IST
തലശേരി: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരമാണ് കെ. സി. വേണുഗോപാൽ അതിരുപത ആസ്ഥാനത്ത് എത്തിയത്.കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആർച്ച്ബിഷപ് സൂചിപ്പിച്ചതായി വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കാര്‍ഷിക മേഖലകളില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് സജീവമായി ഇടപെടണമെന്ന് ആർച്ച് ബിഷപ് നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ കോണ്‍ഗ്രസ് എന്നും കര്‍ഷകരോട് ഒപ്പം നിന്ന പാര്‍ട്ടിയാണെന്ന് വേണുഗോപാല്‍ പറഞ്ഞു.
ഭാവിയിലും ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടങ്ങളിലൊക്കെ കോണ്‍ഗ്രസ് നിരീക്ഷകന്മാരെ അയച്ചി രുന്നു.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, എംഎല്‍എമാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, നേതാക്കളായ സജീവ് മാറോളി, വി.എ. നാരായണന്, എം.പി. അരവിന്ദാക്ഷന്, രാജീവന് എളയാവൂര് എന്നിവരും കെ.സി. വേണുഗോപാലിനൊപ്പമുണ്ടായിരുന്നു.