പ​യ്യ​ന്നൂ​ര്‍: ഹ​ജ്ജ് ക​ര്‍​മ​ത്തി​ന് പോ​കാ​നു​ള്ള വീ​സ ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 10,75,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യും മു​മ്പ് ക​വ്വാ​യി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യി​രു​ന്ന അ​റ്റ​ഗോ​ളി ഹൗ​സി​ല്‍ മു​ഹ​മ്മ​ദ് അ​ലി അ​ഫ്‌​സ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ണ്ണ​വം പി​എം​കെ ഹൗ​സി​ലെ ഇ​ര്‍​ഷാ​ദ്, സ​ല​മാ​ന്‍ ഫാ​രീ​സ്, മു​ഹ​മ്മ​ദ് ദി​ല്‍​ഷാ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.​പ​രാ​തി​ക്കാ​ര​ന്‍റെ സു​ഹൃ​ത്തി​നും സു​ഹൃ​ത്തി​ന്‍റെ മാ​താ​വി​നും പ്ര​തി​ക​ളു​ടെ ക​ണ്ണ​വ​ത്തെ സ്ഥാ​പ​ന​ത്തി​ലൂ​ടെ ഹ​ജ്ജ് ക​ര്‍​മ്മ​ത്തി​ന് പോ​കാ​നു​ള്ള വീ​സ ശ​രി​യാ​ക്കി ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ല്‍ വി​ശ്വ​സി​ച്ചാ​ണ് ്ഞ ജൂ​ണ്‍ 15 മു​ത​ല്‍ പ​ണം ന​ല്‍​കി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ബാ​ങ്ക് വ​ഴി​യും നേ​രി​ട്ടും 10,77,000 രൂ​പ ന​ല്‍​കി​യ​താ​യും വീ​സ​യോ വാ​ങ്ങി​യ പ​ണ​മോ ന​ല്‍​കാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി​ക്കാ​ര​ന്‍ പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.