പോക്സോ കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവ്
1375531
Sunday, December 3, 2023 6:42 AM IST
കണ്ണൂർ:പോക്സോ കേസ് പ്രതിയെ നാല് വർഷം കഠിന തടവിന് പോക്സോ നിയമപ്രകാരം കോടതി ശിക്ഷിച്ചു. ചാലാട് സ്വദേശി പി.സി. റിനൂബി(33) നെയാണ് കണ്ണൂർ അതിവേഗ പോക്സോ കോടതി ജഡ്ജി ജി.എസ്. നിഷി ശിക്ഷിച്ചത്.2020 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പ്രീതകുമാരി ഹാജരായി.