ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
1375527
Sunday, December 3, 2023 6:33 AM IST
കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി കണ്ണൂർ പ്രതീക്ഷ സ്പെഷൽ സ്കൂളിലെ കുട്ടികൾക്കായി ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ദിനത്തിന്റെ പ്രാധാന്യം ഉൾകൊണ്ട് കുട്ടികൾക്കായി ഛായക്കൂട്ട് എന്ന പേരിലാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിൽ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ കറസ്പോണ്ടന്റ് ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയിൽ അധ്യക്ഷത വഹിച്ചു.
പ്രതീക്ഷ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സജിത എസ്ജെസി, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഏബ്രഹാം ഉള്ളാടപ്പുള്ളിൽ എന്നിവർ പ്രസംഗിച്ചു. ചിത്രരചനാ മത്സര വിജയികൾക്ക് ഫാ. ജോസഫ് മൊമെന്റോകൾ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പ്രോഗ്രാമിന് മാസ് ജീവനക്കാരും സ്കൂൾ അധ്യാപകരും നേതൃത്വം നൽകി.