വിസി മുഴുവൻ ആനുകൂല്യങ്ങളും തിരിച്ചടയ്ക്കണം: യൂത്ത് കോൺഗ്രസ്
1375003
Friday, December 1, 2023 8:26 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ആയി പുനർനിയമനം ലഭിച്ചതിന് ശേഷം ഡോ. ഗോപിനാഥ് രവീന്ദ്രൻ കൈപ്പറ്റിയ മുഴുവൻ ആനുകൂല്യങ്ങളും സർക്കാരിലേക്ക് തിരിച്ചടക്കണം എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ റഷീദ് അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ നിയമനം റദ്ദാക്കിയ കണ്ണൂർ വിസിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും, വൈസ് ചാൻസലറുടെയും കോലം കത്തിക്കലും ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
നേതാക്കളായ വിജിൽ മോഹനൻ, വി. രാഹുൽ, റോബർട്ട് വെള്ളാംവള്ളി, അശ്വിൻ സുധാകർ, റിൻസ് മാനുവൽ, പ്രിനിൽ മതുക്കോത്ത്, നിധീഷ് ചാലാട്, മിഥുൻ മാറോളി, സുബീഷ് തയ്യിൽ, അബ്ദുൾ വാജിദ്, എം.കെ. വരുൺ, നികേത് നറത്ത്, അമൽ കുറ്റ്യാട്ടൂർ, ജിതിൻ കൊളപ്പ, ഫർഹാൻ മുണ്ടേരി, എം.സി.അതുൽ എന്നിവർ നേതൃത്വം നൽകി.