ജിമ്മി ജോർജിനെ അനുസ്മരിച്ചു
1374999
Friday, December 1, 2023 8:26 AM IST
പേരാവൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ 36-ാം ചരമ വാർഷികത്തോടനുബന്ധിച്ച് തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ജിമ്മി ജോർജ് അനുസ്മരണം നടത്തി.
സ്കൂൾ മുഖ്യാധ്യാപകൻ സോജൻ വർഗീസ്, സീനിയർ അസിസ്റ്റന്റ് ജെസി എബ്രഹാം, സ്റ്റാഫ് സെക്രട്ടറി നിനു ജോസഫ്, അധ്യാപകരായ ഷൈൻ എം. ജോസഫ്, വി.പി. അബ്ദുൾ റഷീദ് ,അനൂപ് സ്കറിയ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും സ്കൂളിലെ കായിക താരങ്ങളും അടങ്ങുന്ന സംഘം ജിമ്മി ജോർജിന്റെ ശവകുടീരം സന്ദർശിക്കുകയും പുഷ്പചക്രമർപ്പിക്കുകയും ചെയ്തു. സ്കൂൾ ലീഡർ ദർശൻ സുഹാസ്, ജനറൽ ക്യാപ്റ്റൻ പി.കെ. ശ്രീലക്ഷ്മി, അധ്യാപകരായ മേഴ്സി തോമസ്,സിസ്റ്റർ ജിൻസി,സിസ്റ്റർ റാണി എന്നിവർ നേതൃത്വം നൽകി.