പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
1374998
Friday, December 1, 2023 8:26 AM IST
ഇരിട്ടി: നവകേരള യാത്രയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ പടിയൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായുള്ള പരാതിയിൽ നടപടി ആവശ്യപ്പെട്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
പഞ്ചായത്തിലെ പെരുമണ്ണ് വാർഡിലെ തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസം തൊഴിൽ നിഷേധിച്ചതായുള്ള പരാതി ഉണ്ടായത്. തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് കെപിസിസി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. ബാബു, മറ്റ് നേതാക്കളായ ജിതിൻ കോളപ്പ , രോഹിത്കണ്ണൻ , ആർ. രാജൻ, ബാലൻ മാഷ് , പി.പി. ബാലൻ,ജോസ് താമരശേരി, പി. കുഞ്ഞികൃഷ്ണൻ, രാഹുൽ അമ്പാടി, നസിർ, തുടങ്ങിയവർ പ്രസംഗിച്ചു.