പഴശിരാജാ ചരമ വാർഷികാചരണം നടത്തി
1374996
Friday, December 1, 2023 8:26 AM IST
മട്ടന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ വീര കേരളവർമ പഴശി രാജയുടെ ചരമവാർഷികം ആചരിച്ചു. പഴശി സ്മൃതി മന്ദിരത്തിന് സമീപം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. മാരാർ പ്രഭാഷണം നടത്തി. കെ.ടി. ചന്ദ്രൻ, കെ. ഭാസ്കരൻ, അനിതാ വേണു, ഒ. പ്രീത, പി. ശ്രീനാഥ്, വി.കെ. സുഗതൻ, എസ്. വിനോദ് കുമാർ, പി.കെ. ഗോവിന്ദൻ, കെ.വി. ജയചന്ദ്രൻ, കെ.പി. രമേഷ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പഴശി സ്മൃതിമന്ദിരത്തിൽ പുഷ്പാർച്ചനയും നടത്തി.
പഴശി അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ പഴശി കോട്ടക്കുന്നിൽ പഴശി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പഴശി കോവിലകത്തെ ശൈലജ തമ്പുരാൻ, പ്രഫ. കെ. കുഞ്ഞിക്കൃഷ്ണൻ, കൃഷ്ണകുമാർ കണ്ണോത്ത്, സിനി രാംദാസ് എന്നിവർ നേതൃത്വം നൽകി. കുഴിക്കൽ എൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പഴശി സ്മൃതിമന്ദിരത്തിൽ പുഷ്പാർച്ചന നടത്തി.
ഇരിട്ടി: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി വീര മൃത്യുവരിച്ച കേരളവർമ പഴശിരാജയുടെ 219-ാമത് രക്തസാക്ഷിത്വ ദിനം വിവിധ പരിപാടികളോടെ നടത്തി. മുഴക്കുന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പഴശി പ്രതിമയ്ക്ക് മുന്നിൽ അനുസ്മരണവും പുഷ്പ്പാർച്ചനയും സ്കൂൾ കുട്ടികൾക്ക് പ്രശ്നോത്തരി മത്സരവും ഉണ്ടായി.
അനുസ്മരണ സമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ കണ്ണോത്ത്, പ്രഫ.കുഞ്ഞികൃഷ്ണൻ എന്നിവർ അനുസമരണ പ്രഭാഷണം നടത്തി. പഴശി പ്രതിമയിൽ ജയകേരള പ്രവർത്തകർ പുഷ്പാർച്ചന നടത്തി. കെ.കെ. കീറ്റുകണ്ടി, ബാവ മട്ടന്നൂർ, , കെ.പി. അനിൽകുമാർ ,നന്ദാത്മജൻ കൊതേരി എന്നിവർ സംബന്ധിച്ചു.