ആനമതിൽ പൂർത്തിയാക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: കെസിവൈഎം
1374995
Friday, December 1, 2023 8:26 AM IST
കേളകം: ആന മതിൽ തകർന്നത് വേഗത്തിൽ പുനർ നിർമിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കെസിവൈഎം ചുങ്കക്കുന്ന് മേഖല പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.
അടക്കാത്തോട് - വാളുമുക്ക് കോളനിയിൽ കാട്ടാനയുടെ ആക്രമത്തിൽ പ്രദേശത്ത് വൻ നാശനഷ്ടമാണ് ഉണ്ടായത്. പ്രദേശവാസികൾക്ക് സംഭവിച്ച നാശനഷ്ടത്തിന് നഷ്ട പരിഹാരം എത്രയും വേഗത്തിൽ തന്നെ നൽക്കണമെന്നും വിമൽ പറഞ്ഞു.
മേഖല ഡയറക്ടർ ഫാ.സന്തോഷ് ഒറവാറന്തറ, മേഖല ആനിമേറ്റർ സിസ്റ്റർ. സൂര്യ, രൂപത സെക്രട്ടറി ബെറ്റി പുതുപ്പറമ്പിൽ, രൂപത സിൻഡിക്കേറ്റ് മെംബർ വിനീഷ് മഠത്തിൽ, മേഖല സെക്രട്ടറി മരിയ വലിയ വീട്ടിൽ, ജോ.സെക്രട്ടറി ആൻവിൻ, ട്രഷറർ റോബിൻ പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.