ഏകദിന ശില്പശാല സംഘടിപ്പിച്ചു
1374994
Friday, December 1, 2023 8:26 AM IST
ഇരിട്ടി: കേന്ദ്ര -കേരള സർക്കാരുകളുടെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൽ ഇരിട്ടി മേഖലയിൽ 3000 പേർ പരീക്ഷ എഴുതുന്നു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഏകദിന ശില്പശാല ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി, പേരാവൂർ, ഇരിക്കൂർ, ഇരിട്ടി, മട്ടന്നൂർ നഗരസഭയിലെ പ്രേരക്മാർ, പദ്ധതി കോ-ഓർഡിനേറ്റർമാർ എന്നിവർക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. ജില്ലാ സാക്ഷരതാ മിഷൻ കേ-ഓർഡിനേറ്റർ ഷാജു ജോൺ അദ്ധ്യക്ഷത വഹിച്ചു. ടി.വി. ശ്രീജൻ, എ.കെ. ബിന്ദു, പി. ഷൈമ, പി. റീത്ത, മുകുന്ദൻ, കെ.കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.