വാ​യാ​ട്ടു​പ​റ​മ്പ്: സ്കൂ​ൾ വി​ട്ട് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ചി ജീ​പ്പ് മ​റി​ഞ്ഞ് ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 നാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളെ ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​ഗ​സ്റ്റ്യ​ൻ ജോ​സ​ഫ് മ​ണ്ട​ളം, അ​ല​ക്സ് റോ​യി താ​വു​കു​ന്ന് ക​വ​ല, എം. ​അ​ദ്വൈ​ത് താ​വു​കു​ന്ന് ക​വ​ല, ആ​ൽ​ബി​ൻ പ്രി​ൻ​സ് , വി​ഷ്ണു ദേ​വ് ചു​ഴ​ലി, മു​ഹ​മ്മ​ദ് അ​സ്‌​ലം ന​ടു​വി​ൽ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.