പുറഞ്ഞാൺ- പൊന്നുംപറമ്പ് റോഡ് നവീകരിക്കണം: സജീവ് ജോസഫ്
1374987
Friday, December 1, 2023 8:25 AM IST
ശ്രീകണ്ഠപുരം: മലയോര ഹൈവേയില്‍ പ്രവർത്തി അവശേഷിക്കുന്ന പുറഞ്ഞാൺ-ചെമ്പേരി - പയ്യാവൂർ - പൊന്നുംപറമ്പ് ഭാഗം നവീകരിക്കണമെന്ന് സജീവ് ജോസഫ് എംഎല്‍എ കിഫ്ബി അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലയിലെ ചെറുപുഴ മുതൽ വള്ളിത്തോടു വരെയുള്ള 59.415 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേയുടെ പ്രവർത്തി പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു കഴിഞ്ഞുവെങ്കിലും പ്രസ്തുത ഹൈവേയിൽ പുറഞ്ഞാൺ മുതൽ പയ്യാവൂർ പൊന്നുംപറമ്പ് വരെയുള്ള ഭാഗത്ത് മലയോര ഹൈവേയുടെ നിലവാരത്തില്‍ ഉയര്‍ത്തിയിരുന്നില്ല. നിലവില്‍ പയ്യാവൂർ ടൗൺ മുതൽ പൊന്നുംപറമ്പ് വരെയുള്ള ഭാഗത്തെ റോഡ് പൊട്ടിത്തകർന്ന് തീർത്തും യാത്രാ യോഗ്യമല്ലാതായിരിക്കുകയാണ്.
ഈ റോഡിന്റെ ഡിപിആര്‍ തയാറാക്കാന്‍ കെആര്എഫ്ബിയോട് കിഫ്ബി അധികൃതര്‍ ആവശ്യപ്പെട്ടതായി എംഎല്‍എ അറിയിച്ചു.