കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ജില്ലാതല ഉദ്ഘാടനം ഇന്ന്
1374984
Friday, December 1, 2023 8:25 AM IST
കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കുളന്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് നാലാംഘട്ടം ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. ഹോട്ടൽ റോയൽ ഒമാർസിൽ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡേ.വി.പ്രശാന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
2025 നുള്ളിൽ കുളന്പ് രോഗം നിയന്ത്രിക്കുന്നതിനും അതുവഴി 2030 ന് മുന്പ് ഇന്ത്യയിൽ നിന്നും കുളന്പ് രോഗം നിർമാർജനം ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ന് മുതൽ 27 വരെ വാക്സിനേറ്റർമാർ വീടുകളിലെത്തി പ്രതിരോധ കുത്തിവെപ്പ് നടത്തും. കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിർബന്ധമാക്കിയെന്നും കന്നുകാലികൾക്ക് മാത്രമേ ലൈസൻസുകളും ഇൻഷൂറൻസും നൽകുകയുള്ളവെന്നും ഡോ.പ്രശാന്ത് പറഞ്ഞു. ജില്ല കളക്ടറാണ് പദ്ധതിയുടെ ജില്ലാ തല മോണിറ്ററിംഗ് യൂണിറ്റിന്റെ ചെയർമാൻ.