രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1374755
Thursday, November 30, 2023 8:41 AM IST
കണ്ണൂര്‍: പ്രിയദര്‍ശിനി സാഹിത്യപുരസ്കാരം സമ്മാനിക്കുന്നതിന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കണ്ണൂരില്‍ എത്തുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പത്ര സമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ ഒമ്പതിന് കണ്ണൂര്‍ താണ സാധു കല്യാണ മണ്ഡപത്തിലാണ് അവാര്‍ഡ്ദാന സമ്മേളനം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. അവാര്‍ഡ് ജേതാവ് ടി. പദ്മനാഭന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, അടൂര്‍ ഗോപാലകൃഷ്ണന്, എഴുത്തുകാര്‍, സാംസ്കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ രാവിലെ 8.30 മുമ്പ് ഹാളിനുള്ളില്‍ പ്രവേശിക്കണം. ഇന്ന് രാത്രി എട്ടിന് രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തും. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.