കർഷക അതിജീവന പോരാട്ടത്തിന് ചെമ്പന്തൊട്ടി ഫൊറോനയുടെ പിന്തുണ
1374741
Thursday, November 30, 2023 8:41 AM IST
ചെമ്പന്തൊട്ടി: എകെസിസി ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കർഷക അതിജീവന പോരാട്ടയാത്രയ്ക്ക് ചെമ്പന്തൊട്ടി ഫൊറോന കൗൺസിലിന്റെ പിന്തുണ.
ഡിസംബർ 11ന് ഇരിട്ടിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും 12ന് പയ്യാവൂരിലെ സ്വീകരണ സമ്മേളനത്തിലും പരമാവധി കർഷക പങ്കാളിത്തം ഉറപ്പാക്കും. ഫൊറോന കൗൺസിൽ യോഗം ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ്, സൈജോ ജോസഫ്, ഷാജി ചുക്കനാനി, ആന്റണി ജീരകത്തിൽ, അനിൽ മണ്ണാപറമ്പിൽ, ഷോണി എന്നിവർ പ്രസംഗിച്ചു.