ആരാധനാലയങ്ങൾ ഭാരതീയ സംസ്കൃതിയുടെ പൊതുസ്വത്ത്: ബിഷപ് ജോസഫ് മാർ തോമസ്
1374740
Thursday, November 30, 2023 8:41 AM IST
ചെറുപുഴ: പള്ളികൾ, ക്ഷേത്രങ്ങൾ, മോസ്കുകൾ തുടങ്ങിയ ആരാധനാലയങ്ങൾ ഭാരത സംസ്കാരത്തിന്റെ പൊതുസ്വത്താണെന്നും ലോകത്തിൽ ഭാരതത്തിന് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകൂവെന്നും ബത്തേരി രൂപത ബിഷപ് ജോസഫ് മാർ തോമസ്.
പുതിയതായി നിർമിക്കുന്ന ചെറുപുഴ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയുടെ കല്ലിടൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. തിരുക്കർമങ്ങൾക്ക് ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. മോൺ. സെബാസ്റ്റ്യൻ കീപ്പള്ളിൽ, രൂപത പ്രൊക്കുറേറ്റർ ഫാ. ജയിംസ് മുളയ്ക്കാവിളയിൽ, ഇടവക വികാരി ഫാ. വർഗീസ് താന്നിക്കാക്കുഴിയിൽ, പഞ്ചായത്തംഗം എം. ബാലകൃഷ്ണൻ, വി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.