നിർമാണം പുരോഗതി വിലയിരുത്തി
1374739
Thursday, November 30, 2023 8:41 AM IST
ആലക്കോട്: നിർമാണത്തിൽ ഇരിക്കുന്ന ആലക്കോട് പാലത്തിന്റെ അവസാന ഘട്ട നിർമാണ പ്രവൃത്തി വിലയിരുത്താൻ കേരള പിഡബ്ല്യൂഡി പാലം വിഭാഗം ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമെത്തി. പാലത്തിന്റെ കൈവരി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പരിശോധന. ദീർഘകാലത്തെ കോടതി നടപടികൾക്കും വിവാദങ്ങൾക്കും ശേഷമാണ് പാലം പണി അതിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്.