വ്യാപാരോത്സവം ഡിസംബർ ഒന്നു മുതൽ
1374736
Thursday, November 30, 2023 8:41 AM IST
പുളിങ്ങോം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുളിങ്ങോം-പാലാവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരോത്സവം സംഘടിപ്പിക്കുന്നു. ഡിസംബർ ഒന്നു മുതൽ ജനുവരി 31 വരെയാണ് വ്യാപാരോത്സവം നടക്കുന്നത്.
പുളിങ്ങോത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളായ പുളിങ്ങോം മഖാം ഉറൂസ്, പുളിങ്ങോം സെന്റ് ജോസഫ് പള്ളി തിരുനാൾ, പുളിങ്ങോം ശങ്കരനാരായണ ധർമശാസ്താ ക്ഷേത്ര മഹോത്സവം, പുളിങ്ങോം ഫെസ്റ്റ് എന്നിവയോടനുബന്ധിച്ചാണ് വ്യാപാരോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
നിശ്ചിത തുകയ്ക്ക് വാങ്ങുന്ന സാധനങ്ങളോടൊപ്പം ലഭിക്കുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലൂടെ വിലയേറിയ സമ്മനങ്ങൾ നൽകും. ബംമ്പർ സമ്മാനമായി ഹോണ്ട ആക്ടീവ നൽകും. കൂടാതെ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വാട്ടർ പ്യൂരിഫെയർ എന്നിവയും സമ്മനമായി നൽകും. വ്യാപാരോത്സവത്തിന്റെ പ്രചാരണാർഥം വാഹന വിളംബര ജാഥ സംഘടിപ്പിച്ചു. പാലാവയലിൽ നിന്നും ആരംഭിച്ച ജാഥ പുളിങ്ങോം, ചുണ്ട, കരിയക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തി.