കാർ ഇടിച്ച് വയോധികൻ മരിച്ചു
1374504
Wednesday, November 29, 2023 10:30 PM IST
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിയിൽ കാറിടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു. പുല്ലൂപ്പിയിലെ കുണ്ടത്തിൽ പുതിയപുരയിൽ കെ.പി.മുഹമ്മദ് അഷ്റഫ്(63) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരംഏഴോടെ വീടിനു സമീപത്തുള്ള റോഡിലൂടെ നടന്നു പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ജമീല. മക്കൾ: അജ്മൽ,അമീർ, അൻസില (ഖത്തർ). മരുമക്കൾ: അഷ്കർ (ഖത്തർ), നാസ്നി, റഹീമ. സഹോദരങ്ങൾ: സക്കരിയ, മഹറൂഫ്, ഷാഫി, ഫാത്തിമ, മൈമൂനത്ത്, സമീറ.