ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രികൻ മരിച്ചു
1374503
Wednesday, November 29, 2023 10:30 PM IST
ഇരിട്ടി: സ്വകാര്യബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരിച്ചു. പുതുശേരിയിലെ പാറതൊട്ടിയിൽ ജേക്കബ് (78) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.
കണ്ണൂരിൽ ഡോക്ടറെ കാണിക്കാനായി പുറപ്പെട്ടതായിരുന്നു ജേക്കബ്. അപകടത്തിൽ ബസിനടിയിലേക്കു തെറിച്ചുവീണ് തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജേക്കബിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. പുതുശേരിയിലെ പരേതരായ പാറതൊട്ടിയിൽ ദേവസ്യ-ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്.
ഭാര്യ: മേരി. മക്കൾ: ബിനോയ്, ബിന്ദു. മരുമക്കൾ: ജോഷി (ശ്രീകണ്ഠപുരം), ആനി. സഹോദരങ്ങൾ: മേരി (തോലമ്പ്ര), സിസ്റ്റർ ഏലിയാമ്മ (സത്യസേവാ സിസ്റ്റേർസ്, ബംഗളൂരു), തോമസ് (കടത്തുംകടവ്). സംസ്കാരം ഇന്നു വൈകുന്നേരം ഇരിട്ടി നിത്യസഹായ മാതാ പള്ളിയിൽ നടക്കും.