സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
1374502
Wednesday, November 29, 2023 10:30 PM IST
കൂത്തുപറമ്പ്: മെരുവമ്പായിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മാങ്ങാട്ടുവയൽ കോരത്തുംകണ്ടി ന്യൂ ഹൗസിൽ മുഹമ്മദ് സിനാൻ (19), പാനൂർ പുത്തൂരിലെ ആലക്കന്റവിട ഹൗസിൽ താഹ (23) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.15 ഓടെ മെരുവമ്പായി പാലത്തിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ ഇരുവരും മരിച്ചു.
കോരത്തുംകണ്ടിയിലെ സക്കീർ-സാജിറ ദന്പതികളുടെ മകനാണ് മുഹമ്മദ് സിനാൻ. നീർവേലിയിൽ ഒരാളെ ഇറക്കി തിരിച്ചു വരികയായിരുന്നു സിനാൻ. മന്പറം ഇന്ദിരാഗാന്ധി കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ്. സഹോദരി: സഹദിയ. പാനൂരിനടുത്ത് പുത്തൂരിലെ പരേതനായ കുഞ്ഞമ്മദ് ഹാജി - ടി.കെ. സൈനബ ദമ്പതികളുടെ മകനാണ് മരിച്ച താഹ. സഹോദരങ്ങൾ: സലീം, സമീർ, അയൂബ്, ഷരീഫ്, ഹാജറ, സലീന, അമീറ, മുബീന.