കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തതായി പരാതി
1374450
Wednesday, November 29, 2023 7:55 AM IST
തളിപ്പറമ്പ്: ബൈക്കില്‍ കാര്‍ തട്ടിയതായി ആരോപിച്ച് ബൈക്ക് യാത്രികന് കാറിന്റെ ചില്ല് ഹെല്‍മെറ്റ് ഉപയോഗിച്ച് അടിച്ചുതകര്‍ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.30ന് തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് മുന്നിലാണ് സംഭവം.
പുളിമ്പറമ്പില്‍ നിന്നും കരിമ്പത്തേക്ക് കുടുംബസമേതം കാറില്‍ യാത്രചെയ്യുകയായിരുന്ന സര്‍സയ്യിദ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ജീവനക്കാരന് സീന്റകത്ത് മുഹമ്മദ്കുഞ്ഞിയുടെ കാറിന് നേരേയാണ് പട്ടുവം മുറിയാത്തോട് സ്വദേശി പ്രിയേഷ് ആക്രമം നടത്തിയത്. സാന്‍ജോസ് സ്കൂളില്‍ നടന്ന ആനുവൽ ഡേയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ്കുഞ്ഞി. പ്രിയേഷിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.