600 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
1374449
Wednesday, November 29, 2023 7:55 AM IST
തളിപ്പറമ്പ്: 600 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. കുറ്റ്യേരി മാവിച്ചേരിയിലെ എം. ജോഷിയെയാണ് (40) തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസര്‍ പി.കെ. രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂവം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ജോഷി പിടിയിലായത്.
വില്പനക്കായി കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. മുഹമ്മദ് ഹാരിസ്, ഇ.എച്ച്. ഫെമിന്‍, ടി.വി.വിജിത്ത് എന്നിവരും ഉണ്ടായിരുന്നു.