യുഡിഎഫ് നേതൃയോഗം
1374443
Wednesday, November 29, 2023 7:55 AM IST
കരുവഞ്ചാൽ: എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിനും സർക്കാർ ചെലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ദൂർത്ത് യാത്രക്കെതിരേയും യുഡിഎഫ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ഡിസംബർ 16ന് ശ്രീകണ്ഠപുരത്ത് നടത്തുന്ന വിചാരണ സദസ് വിജയിപ്പിക്കാൻ തീരുമാനിച്ചു. ആയിരം പ്രവർത്തകരെ കരുവഞ്ചാൽ മണ്ഡലത്തിൽ നിന്നും പങ്കെടുപ്പിക്കും.
മണ്ഡലം യുഡിഎഫ് നേതൃയോഗം ഡിസിസി ജന. സെക്രട്ടറി ബിജു പുളിയന്തൊട്ടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടോമി കുമ്പിടിയാംമാക്കൽ അധ്യക്ഷത വഹിച്ചു. വി.എ. റഹീം, എൻ.യു. അബ്ദുള്ള, ടി.എൻ. ബാലകൃഷ്ണൻ, എ.ടി. ജോസ്, കെ.പി. സലീം, എന്നിവർ പ്രസംഗിച്ചു