നമ്പർ പ്ലെയ്റ്റില്ലാത്ത ബൈക്കുകൾക്കെതിരേ കർശന നടപടികയുമായി പോലീസ്
1373858
Monday, November 27, 2023 4:15 AM IST
പരിയാരം: നമ്പർ പ്ലെയ്റ്റുകൾ അഴിച്ച് മാറ്റിയും മാസ്ക് കൊണ്ട് മറച്ചു കൊണ്ടുള്ള ബൈക്ക് റൈഡുകൾ വ്യാപകമാകുന്നു. ഇത്തരം ബൈക്ക് യാത്രികർക്ക് എതിരെ കർശന നടപടിയുമായി പരിയാരം പോലീസ്.
കഴിഞ്ഞാഴ്ച അപകടത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരു ബൈക്ക് യാത്രികൻ ഇപ്പഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇയാളുടെ ബൈക്കിന്റെയും നമ്പർ മാസ്ക് ഉപയോഗിച്ച് മറച്ച നിലയിൽ ആയിരുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ച് ബൈക്കുകൾ അമിത വേഗതയിൽ പോകുമ്പോൾ ഒരു ബൈക്ക് അപകടത്തിൽപെട്ട് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ആ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുൾക്ക് നമ്പർ പ്ലെയിറ്റുകൾ ഉണ്ടായിരുന്നില്ല.
ഈ ബൈക്കുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് അഴിച്ചു വെച്ചും, മാസ്കും മറ്റും ഉപയോഗിച്ച് മറച്ചും നമ്പർ പ്ലേറ്റുകൾ കേബിൾ ഉപയോഗിച്ച് മടക്കി വെച്ചും റോഡിൽ റൈഡിനിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് പരിയാരം പോലീസ് എസ്എച്ച്ഒ പി.നളിനാക്ഷൻ അറിയിച്ചു.