തിരികെ സ്കൂളിലേക്ക് കാമ്പയിൻ
1373856
Monday, November 27, 2023 4:15 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ തിരികെ സ്കൂളിലേക്ക് കാമ്പയിൻ വയത്തൂർ യുപി സ്കൂളിൽ നടന്നു. നെല്ലികാം പൊയിൽ, ഉളിക്കൽ ഈസ്റ്റ്, ഉളിക്കൽ വെസ്റ്റ്, എന്നീ വാർഡുകളിലെ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് കാന്പയിൻ സംഘടിപ്പിച്ചത്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു. സുജ ആഷി അധ്യക്ഷത വഹിച്ചു. ആയിഷ ഇബ്രാഹിം, നോവിൻ, സിഡിഎസ് ചെയർപേഴ്സൺ വിജി ശശി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു.
പായം: പായം സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീയുടെ തിരികെ സ്കൂൾ പരിപാടി പഞ്ചായത്ത്തല സമാപനം മാടത്തിൽ സിഎംഐ സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി. സാജിത് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ സ്മിതാ രജിത്ത്, സി. മനീഷ , അജിതാ രവീന്ദ്രൻ, ലിന, സജിന കുമാരി, വി. രമണി, സിഎംഐ സ്കൂൾ മനേജർ ഫാ. ജോസ് ചൂരകുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, പഞ്ചായത്ത് അംഗം അനിൽ എം കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.