കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം പഴശി പദ്ധതി പ്രദേശത്തേക്ക് ഒഴുക്കുന്നു
1373855
Monday, November 27, 2023 4:15 AM IST
ഇരിട്ടി: ജില്ലയുടെ കുടിവെള്ള സ്രോതസായ പഴശി പദ്ധതിയുടെ ഭാഗമായ ഇരിട്ടി ടൗണിന്റെ പിൻവശത്ത് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. തട്ടുകട നടത്തുന്നവരടക്കമുള്ളവരാണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. പഴശി പദ്ധതിയുടെ ഷട്ടറുകൾ പൂർണമായും അടച്ച ഘട്ടത്തിലും മലിനീകരണം തുടരുകയാണ്.
പഴശി പദ്ധതിയിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ നഗരസഭ 20 ലക്ഷം രൂപ ചെലവിൽ ഇരുമ്പു വേലി നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും, ഉദ്ഘാടന മാമങ്കത്തോടെ അത് അവസാനിച്ച അവസ്ഥയാണ്. ഉദ്ഘാടനത്തിന് ശേഷം രണ്ടു ദിവസം ജെസിബി ഉപയോഗിച്ചു് സ്ഥലം വൃത്തിയാക്കി കുഴികൾ തീർത്തത് അല്ലാതെ മറ്റൊരു നടപടികളും തുടങ്ങിയിട്ടില്ല.
അധികൃതരുടെ ഭാഗത്തുനിന്നും ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണാതെ മലിനീകരണം തുടരുകയാണ്.