മുംബൈ ഭീകരാക്രമണ ദിനം: ധീര സൈനികരെ അനുസ്മരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്
1373849
Monday, November 27, 2023 4:15 AM IST
പയ്യാവൂർ: മുംബൈ ഭീകരാക്രമണത്തെ പരാജയപ്പെടുത്തിയതിന്റെ പതിനഞ്ചാം വാർഷിക ദിനത്തിൽ 'ഭീകരതയെ ചെറുത്ത് തോൽപ്പിക്കുക' എന്ന സന്ദേശവുമായി മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരെ അനുസ്മരിച്ച് ടീം കണ്ണൂർ സോൾജിയേഴ്സ്. രാവിലെ യുദ്ധ സ്മാരക ത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പറശിനിക്കടവ് തവളപ്പാറയിലുള്ള ഓഫീസ് സമുച്ചയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി കമാൻഡോ അഭിലാഷ് ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് വിനോദ് എളയാവൂർ അധ്യക്ഷത വഹിച്ചു. പ്രിയേഷ് ബാബു കൂടാളി, പ്രകാശൻ ഏഴോം എന്നിവർ പ്രസംഗിച്ചു. 'ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ' യിൽ പങ്കെടുത്ത് ഭീകരർക്കെതിരേ പോരാടിയ കമാൻഡോ അഭിലാഷിനെ ചടങ്ങിൽ ആദരിച്ചു, തുടർന്ന് എൻസിസി കേഡറ്റുളുമായി അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചു.
അനുസ്മരണ പ്രഭാഷണം, ഭീകരവിരുദ്ധ പ്രതിജ്ഞ, ക്വിസ് മത്സരം, ചിത്ര പ്രദർശനം എന്നിവയും നടന്നു. ക്വിസ് മത്സരത്തിൽ 31 കേരള ബറ്റാലിയൻ എൻസിസി അംഗമായ കണ്ണൂർ ഗവ.പോളിടെക്നിക് വിദ്യാർഥിനി രുതിക ദിവാകരൻ ഒന്നാം സ്ഥാനവും, 32 കേരള ബറ്റാലിയൻ എൻസിസി അംഗമായ തളിപ്പറമ്പ് സർ സയിദ് കോളജ് വിദ്യാർഥി ക്രിസ്റ്റി ജിൽസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.