ഐഎന്‍ടിയുസി ജില്ലാ സമ്മേളനം: പൊതുസമ്മേളനം ഇന്ന്
1373848
Monday, November 27, 2023 4:15 AM IST
കണ്ണൂര്‍: ഐഎന്‍ടിയുസി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി.പയ്യാമ്പലത്തെ കെ. സുരേന്ദ്രന് സ്മൃതി മണ്ഡപത്തില്‍ നിന്നും ഇന്നലെ ആരംഭിച്ച ദീപശിഖ പതാക കൊടിമര ജാഥ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സമ്മേളന വേദിയായ സ്റ്റേഡിയം കോര്‍ണറിൽ ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോര്‍ജ് പ്ലാത്തോട്ടം പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്.
ഇന്ന് ഉച്ചതിരിഞ്ഞ് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഐഎന്‍ടിയുസി തൊഴിലാളികളുടെ നേതൃത്വത്തില്‍ മഹാ റാലി നടക്കും. ഉച്ച തിരിഞ്ഞ് വിളക്കും തറ മൈതാന പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി റെയില്‍വേ സ്റ്റേഷന് റോഡ്, മുനീശ്വരന്‍ കോവില്‍ വഴി സമ്മേളന നഗരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് മുഖ്യപ്രഭാഷണം നടത്തും.