കെഎസ്എസ്പിഎ ബ്ലോക്ക് സമ്മേളനം
1373844
Monday, November 27, 2023 4:15 AM IST
തളിപ്പറമ്പ്: 11-ാം ശമ്പള പരിഷ്ക്കരണത്തിൽ ഉത്തരവായ രണ്ടു ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും നൽകാതെ സർക്കാർ പെൻഷൻകാരെ വഞ്ചിക്കുകയാണെന്ന് കെഎസ്എസ്പിഎ തളിപ്പറമ്പ ബ്ലോക്ക് സമ്മേളനം ആരോപിച്ചു.അക്കിപ്പറമ്പ യുപി സ്കൂളിൽ നടന്ന സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിഎ ബ്ലോക്ക് പ്രസിഡന്റ് പി.സുഖദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗങ്ങളായ കെ.രാമകൃഷ്ണൻ, രവീന്ദ്രൻ കൊയ്യോടൻ, ജില്ലാ പ്രസിഡന്റ് കെ.മോഹനൻ, ബ്ലോക്ക് സെക്രട്ടറി പി.ടി.പി. മുസ്തഫ, ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം പി.സി. സാബു, കെപിഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി കെ.പി. വിജേഷ്, ഡോ.പി. സതീശൻ, പി.ജെ. മാത്യു, കെ.പി. ആദം കൂട്ടി എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധനും, സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി കെ.സി രാജനും ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.ടി.പി. മുസ്തഫ(പ്രസിഡന്റ്), കെ.ബാലകൃഷ്ണൻ(വൈസ്. പ്രസിഡന്റ്) കെ.വി. പ്രേമരാജൻ(സെക്രട്ടറി) കെ.ആർ. ചന്ദ്രശേകരൻ (ജോ. സെക്രട്ടറി) എ.കെ. ഗംഗാധരൻ(ട്രഷറർ), വനിതാ ഫോറം പ്രസിഡന്റായി ഒ.വി. ശോഭന, സെക്രട്ടറിയായി എം.കെ. കാഞ്ചനകുമാരിയേയും മറ്റ് ഭാരവാഹികളായി സി. ശ്രീധരൻ, മേരിക്കുട്ടി ജോൺ, പി. സതീശൻ, കെ.ഇ. രാമൻ നമ്പൂതിരി,എം.ചന്ദ്രൻ , പി.എ. കുര്യാക്കോസ് എന്നിവരെയും തെരഞ്ഞടുത്തു.