യൂത്ത് ഫ്രണ്ട് -എം ജില്ലാ നേതൃയോഗം
1373842
Monday, November 27, 2023 4:15 AM IST
പയ്യാവൂർ: കോവിഡിനുശേഷം കുഴഞ്ഞു വീണുള്ള മരണങ്ങൾ ലോകവ്യാപകമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ യുവജന സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്ക അകറ്റുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് -എം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
കോവിഡിന് ശേഷം ഹൃദ്രോഗ ലക്ഷണങ്ങൾ കൂടിയത് വാക്സിൻ കാരണമോ കോവിഡ് ചികിത്സ വഴിയോ അല്ലെന്ന് പല പഠനങ്ങളും വ്യക്തമാക്കിയെങ്കിലും കുഴഞ്ഞുവീണുള്ള മരണം കൂടിവരികയാണ്.
കേരള കോൺഗ്രസ് -എം ഉന്നതാധികാര സമതി അംഗം ജോയിസ് പുത്തൻപുര നേതൃയോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് എബിൻ കുമ്പുക്കൽ അധ്യക്ഷത വഹിച്ചു.
ജോയി കൊന്നക്കൽ, സജി കുറ്റിയാനിമറ്റം, കെ.ടി. സുരേഷ് കുമാർ, അമൽ കൊന്നക്കൽ, ബിനു ഇലവുങ്കൽ, നോബിൻസ് ചെരിപുറത്ത്, ജോസ് മണ്ഡപം, ടോമിൻ തോമസ് പോൾ, റോഹൻ പൗലോസ്, ജോബിൻ കൊല്ലിത്താനം, ടോണി പുളിച്ചമാക്കൽ,റോഷൻ ഓലിക്കൽ,റോയി ജോസഫ്, ഷിന്റോ കൈപ്പനാനിക്കൽ,ലിന്റോ കുടിലിൽ, അരുൾ ജോസഫ്, അരുൺ അയ്യമല എന്നിവർ പ്രസംഗിച്ചു. യൂത്ത് ഫ്രണ്ട് -എം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രികളുമായി സഹകരിച്ച് യുവാക്കൾക്ക് ഹൃദയ പുനരുജ്ജീവനത്തിന്റെ പ്രധാന ഘടകമായ സിപിആർ പരിശീലനം കൊടുക്കുവാനും തീരുമാനിച്ചു.