ആയുർവേദ ഡിസ്പെൻസറിയിൽ സ്ഥിരം ഡോക്ടർ വേണം
1373841
Monday, November 27, 2023 4:15 AM IST
ശ്രീകണ്ഠപുരം: പയ്യാവൂർ ശിവക്ഷേത്രത്തിനടുത്ത് പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ സ്ഥിരം ഡോക്ടറുടെ സേവനം വേണമെന്ന് ആവശ്യം ശക്തമാകുന്നു. ശ്രീകണ്ഠപുരം, ചമതച്ചാൽ, മുണ്ടാന്നൂർ, കാക്കത്തോട് മണ്ണേരി കൂടാതെ പയ്യാവൂർ പഞ്ചായത്തിൽ നിന്നുംദിവസേന 100 ലധികം രോഗികൾ ഇവിടെ എത്തുന്നുണ്ട്.
എല്ലാദിവസവും ഡോക്ടറുടെ സേവനം വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി. ബസ് സ്റ്റാൻഡ് സമീപത്ത് ആയതിനാൽ എല്ലാവർക്കും എത്താൻ സൗകര്യമാണ്. ഡിസ്പെൻസറി മാറ്റാൻ ചില നടന്നിരുന്നുവെങ്കിലും എതിർപ്പ് കാരണം ഉപേക്ഷിച്ചു.
നിലവിലെ കെട്ടിടം കൃഷിഭവനോട് ചേർന്നുള്ള ഇടുങ്ങിയ കെട്ടിടത്തിലാണ്.സൗകര്യമുള്ള ആയുർവേദ ഡിസ്പെൻസറിയാക്കി മാറ്റാൻ നല്ല കെട്ടിടംവേണം. പഴയപോലീസ് സ്റ്റേഷൻകെട്ടിടം വികസിപ്പിക്കാമെന്നുവെച്ചാൽ കൃഷി ഭവന്റെ താത്കാലിക ആവശ്യത്തിനു നൽകിയിരിക്കയാണ്. 40 ലക്ഷം രൂപ മുടക്കി പണിത പയ്യാവൂരിലെ ആയുർവേദ ആശുപത്രി കെട്ടിടമാകട്ടെ ഇനിയും ഉദ്ഘാടനം ചെയ്തിട്ടില്ല. മറ്റപ്പള്ളിൽ വിൽസൻ എന്നയാൾ സൗജന്യമായി നൽകിയ 30 സെന്റ് സ്ഥലത്ത് പയ്യാവൂർ കക്കാട്ടുകാവിലാണു കെട്ടിടം. അതാകട്ടെ കാടു കയറി നശിക്കുകയാണ്.പയ്യാവൂർ ഡിസ്പെൻസറിയിൽ മുഴുവൻസമയ ഡോക്ടർവേണമെന്നും ഡോക്ടർ ഇല്ലാത്തത് അറിയാതെ നിരവധിയാളുകൾ വന്ന് മടങ്ങിപോകുന്നുണ്ടെന്നും ഓട്ടോഡ്രൈവറായ കുഞ്ഞൻ പറഞ്ഞു.