അജ്ഞാത ജീവിയുടെ കാൽപാദം: വീട്ടുകാർ പരിഭ്രാന്തിയിൽ
1373839
Monday, November 27, 2023 3:43 AM IST
പെരുമ്പടവ്: വീട്ടുമുറ്റത്ത് അജ്ഞാത ജീവിയുടെ കാൽപ്പാദങ്ങൾ കണ്ടതിനെ തുടർന്ന് വീട്ടുകാർ പരിഭ്രാന്തിയിൽ. ചപ്പാരപ്പടവ് പഞ്ചായത്ത് രണ്ടാം വാർഡിൽ തലവിൽ എരുവാട്ടി റോഡിന് സമീപം താമസിക്കുന്ന ഐപ്പംപറമ്പിൽ ഔസേപ്പിന്റെ വീടിനു മുറ്റത്താണ് അജ്ഞാത ജീവിയുടെ കാൽപാദങ്ങൾ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചയാണ് കാൽപ്പാദങ്ങൾ കണ്ടത്. തുടർന്ന് അന്വേഷിച്ചപ്പോൾ സമീപസ്ഥലങ്ങളിലും ഈ ജീവിയുടെ കാൽപാദങ്ങൾ കണ്ടു. പാദങ്ങൾ ഏറെ താഴ്ന്നതിനാൽ വലിയ ജീവിയുടേതാണെന്ന് മനസ്സിലായതിനാൽ വീട്ടുകാരും സമീപ പ്രദേശ സമീപവാസികളും പരിഭ്രാന്തിയിലുമാണ്. അടയാളങ്ങൾ ഫോറസ്റ്റ് അധികൃതർ പരിശോധിച്ചു.