പ്ലസ്ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
1340207
Wednesday, October 4, 2023 10:15 PM IST
കണ്ണൂർ സിറ്റി: പ്ലസ് ടു വിദ്യാർഥിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിര മർഹബയിൽ ഫർഹാനെ (18)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ വീട്ടുകാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫർഹാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് കണ്ണൂർ സിറ്റി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിക്കുമ്പോൾ സാന്താക്ലോസിന്റെ മുഖംമൂടി വച്ചിരുന്നതായി പോലീസ് പറഞ്ഞു.
തോട്ടട എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. നിസാർ- കെ.എം.സബീന ദന്പതികളുടെ മകനാണ്. സഹോദരൻ: ജാഫർ.