ജീവകാരുണ്യ ഫണ്ട് സമാഹരണം: സമ്മാനക്കൂപ്പൺ വിതരണം ചെയ്തു
1339894
Monday, October 2, 2023 1:22 AM IST
തിരുമേനി: ശ്രേയസ് തിരുമേനി യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സമ്മാനക്കുപ്പൺ വിതരണം ചെയ്തു.
ഡിസംബർ 21ന് യൂണിറ്റ് ആസ്ഥാനത്ത് വച്ച് നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യും. യൂണിറ്റ് ഡയറക്ടർ ഫാ. സാമുവൽ പുതുപ്പാടി തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫിന് സമ്മാനക്കൂപ്പൺ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോൺ കളിയിക്കൽ അധ്യക്ഷത വഹിച്ചു. കോ- ഓർഡിനേറ്റർ വി.വി. നളിനാക്ഷൻ, മഞ്ജു ജയ്സൺ എന്നിവർ പ്രസംഗിച്ചു. അയൽക്കൂട്ട ഭാരവാഹികളും പങ്കെടുത്തു.