വയോജന ദിനാചരണം നടത്തി
1339893
Monday, October 2, 2023 1:22 AM IST
മട്ടന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ മട്ടന്നൂർ മുനിസിപ്പൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു. മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം പി.ജി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.എം.ഡി. സെബാസ്റ്റ്യൻ വയോജനാരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഇ. നാരായണൻ, സി. നാരായണൻ, സി. സരസ്വതി, എം.ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ടളം: കേരള സീനിയർ സിറ്റിസൺ ഫോറം മണ്ടളം യൂണിറ്റ് ലോക വയോജന ദിനം ആചരിച്ചു. പ്രസിഡന്റ് മാത്യു വെളുത്തേടത്ത്പറമ്പിൽ പതാക ഉയർത്തി. കെ.സി. ഈപ്പൻ ഉദ്ഘാടനം ചെയ്തു.
പ്രത്യേക വയോജന ക്ഷേമ വകുപ്പ് രൂപീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോസഫ് കാക്കനാട്ട്, മാണി കൂരാപ്പള്ളിൽ, രാമൻകുട്ടി ഇലവനാൽ, തോമസ് കാക്കിയാനിൽ, മറിയാമ്മ തട്ടാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
തടിക്കടവ്: മണാട്ടി വയോജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വയോജന ദിനം സംഘടിപ്പിച്ചു. വയോജനവേദി പ്രസിഡന്റ് കെ.സി. ലക്ഷ്മണൻ പതാക ഉയർത്തി. തോമസ് ചെറിയാൻ കാരന്താനം, പി.പി. ബാലൻ, രാമകൃഷ്ണൻ നാരായണതൊടിയിൽ, മനോഹരൻ കപ്പുവളപ്പിൽ, പവിത്രൻ കോത്തില, ബാലൻ പണ്ണേരി, സദാനന്ദൻ കപ്പുവളപ്പിൽ, തോമസ് തണ്ടോൽ എന്നിവർ നേതൃത്വം നൽകി.
പരിയാരം: അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് പരിയാരം പഞ്ചായത്തിൽ ഒരുക്കിയ പകൽവീട് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി. രജനി, അംഗങ്ങളായ പി.വി. സജീവൻ, അഷ്റഫ് കൊട്ടോല, എ.കെ. സുജിന, എം. സുജിഷ, സെക്രട്ടറി എം.വി. ചന്ദ്രൻ, ഐ സി ഡി എസ് സൂപ്പർവൈസർ പ്രജിന എന്നിവർ പങ്കെടുത്തു.