വിശുദ്ധ ക്ലേലിയ ബർബേരിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു
1339892
Monday, October 2, 2023 1:22 AM IST
തളിപ്പറമ്പ്: കണ്ണൂർ രൂപതയിലെ മരിയപുരം നിത്യസഹായ മാതാ തീർഥാടന ദേവാലയത്തിൽ കത്തോലിക്കാസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്യാസസഭാ സ്ഥാപകയായ വിശുദ്ധ ക്ലേലിയ ബർബിയേരിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും സ്ഥിരവണക്കത്തിനായി സ്ഥാപിച്ചു. ഇറ്റലിയിൽനിന്നും എത്തിച്ച തിരുശേഷിപ്പും തിരുസ്വരൂപവും മോൺ. ക്ലാരൻസ് പാലിയത്തും ഇടവക വികാരി ഫാ. ഷാജു ആന്റണി തറമ്മേലും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് തിരുസ്വരൂപ വെഞ്ചിരിപ്പും തിരുശേഷിപ്പ് പ്രതിഷ്ഠയും നടത്തി.