കാറിന്റെ രഹസ്യ അറയിൽ ഒന്നേമുക്കാൽ കോടി: അന്വേഷണത്തിന് ഇഡിയും
1339692
Sunday, October 1, 2023 7:22 AM IST
തലശേരി: കാറിന്റെ പ്ലാറ്റ് ഫോമിൽ പ്രത്യേകം നിർമിച്ച അറയിൽ കടത്തുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപ പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകം ടാക്സ് ഉദ്യോഗസ്ഥരും വിശദമായ അന്വേഷണത്തിനായി തലശേരിയിലെത്തും.
മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സ്വപ്നിൽ ലക്ഷ്മണനാണ് (22)രേഖകളില്ലാത്ത പണവുമായി പിടിയിലായത്.10 കോടി രൂപ വരെ കടത്താൻ ഉതകുന്ന രീതിയിലുള്ള അറയാണ് കാറിന്റെ പ്ലാറ്റ്ഫോമിൽ നിർമിച്ചിട്ടുള്ളത്. ഡ്രൈവർ ഇരിക്കുന്ന ഭാഗത്തു നിന്നും തുടങ്ങുന്ന അറ ബാക്ക് സീറ്റിലാണ് അവസാനിക്കുന്നത്. പ്ലാറ്റ് ഫോമിൽ നിന്ന് ഒരടി ഉയരത്തിലാണ് അറ നിർമിച്ചിട്ടുള്ളത്. അറക്ക് പ്രത്യേക തരം പൂട്ടും ഉണ്ട്.