മാനസികാരോഗ്യ ബോധവത്കരണവുമായി ഹൃദയാരാം
1339691
Sunday, October 1, 2023 7:22 AM IST
കണ്ണൂര്‍: ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സിലിംഗിന്റെ നേതൃത്വത്തില്‍ 10 ന് ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി 'സുമാനസം 2023' മാനസികാരോഗ്യ ബോധ വത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇന്നു മുതല്‍ ഒന്‍പതു വരെ ദശദിന ഓണ്‍ലൈന്‍ വെബിനാറും 10ന് വിവിധ ജില്ലകളില്‍ വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും നൂറ് ക്ലാസുകളും സംഘടിപ്പിക്കും.
ഓൺലൈൻ വെബിനാർ ഇന്നു രാത്രി ഏഴിന് പ്രശസ്ത കൗണ്‍സിലറും തിരുഹൃദയ സന്യാസിനി സമൂഹം തലശേരി പ്രോവിന്‍സ് പ്രൊവിൻഷ്യൽ സുപ്പീരിയറുമായ ഡോ. സിസ്റ്റർ ട്രീസ പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. മനഃശാസ്ത്രവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ മാനസികാരോഗ്യ രംഗത്തെ വിദഗ്ധരായ ഡോ. മോഹൻ റോയ്, ഡോ. കെ.പി. വിനോദ് ബാബു, ഡോ. ഹാഫിസ് മുഹമ്മദ്, ഡോ. ഹര്‍ഷ ഹരിദാസ്, റവ. ഡോ. ജോര്‍ജ് മാത്യു എസ്വിഡി , ഡോ. ജിന്‍സി മാത്യു, ഡോ. സിസ്റ്റർ വിനീത ടോം എസ്എച്ച്, കെ. സിനോജ്, റവ.ഡോ. വില്‍സണ്‍ സിഎംഐ എന്നിവർ വെബിനാറില്‍ ക്ലാസുകൾ നയിക്കും.
മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ എല്ലാ ദിവസവും രാത്രി ഏഴിന് ഗൂഗിള്‍ മീറ്റില്‍ നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാം. ലോക മാനസികാരോഗ്യ ദിനത്തില്‍ വിദ്യാലയങ്ങളിലും വായനശാലകളിലും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ നൂറ് ക്ലാസുകള്‍ നടക്കും. ഉദ്ഘാടനം കണ്ണൂര്‍ ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടി (മെന്‍) ല്‍ നടക്കും. ഫോൺ: 8289952801, 9447278001.