ജനത റിച്ച്പാല്‍ വിപണിയിലേക്ക്
1339690
Sunday, October 1, 2023 7:22 AM IST
പയ്യന്നൂര്‍: ജനതാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ പാല് "ജനത റിച്ച്' വിപണിയിലിറക്കി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.ലളിത ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് പയ്യന്നൂര്‍ ഏരിയ പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണന് പായ്ക്കറ്റ് കൈമാറിക്കൊണ്ടാണ് വിപണനോദ്ഘാടനം നിര്‍വഹിച്ചത്. ജനത സൊസൈറ്റി പ്രസിഡന്റ് എ.വി.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.ഭാസ്കരന്, സൊസൈറ്റി സെക്രട്ടറി ടി.ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.