തെരുവ് നായയുടെ ആക്രമണത്തിൽ സൈക്കിൾ യാത്രക്കാരന് പരിക്ക്
1339687
Sunday, October 1, 2023 6:57 AM IST
കണ്ണൂർ: നഗരത്തിലൂടെ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കണ്ണൂർ രാഷ്ട്രദീപിക ലിമിറ്റഡ് സ്ഥാപനത്തിലെ പ്രിന്റിംഗ് പ്രസ് ജീവനക്കാരൻ വാജിദി(34)നാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് തന്റെ ഇലക്ട്രിക് സൈക്കിളിൽ പോകുന്നതിനിടെ കണ്ണൂർ മുനിസിപ്പൽ സ്കൂൾ പരിസരത്ത് നിന്ന് നായക്കൂട്ടം സൈക്കിളിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇന്നലെ പുലർച്ച രണ്ടോടെയാണ് സംഭവം.
ബഹളം കേട്ട് ഓടിയെത്തിയ ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാർ തെരുവ് നായകളെ തുരത്തി ബോധിമില്ലാതെ കിടന്നിരുന്നയുവാവിനെ ആശുപത്രിയിലാക്കുകയായിരുന്നു.
പോലീസുകാരുടെ സമയോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.