മാധവറാവു സിന്ധ്യയെ അനുസ്മരിച്ചു
1339684
Sunday, October 1, 2023 6:57 AM IST
കണ്ണൂര്‍: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മാധവറാവു സിന്ധ്യയുടെ 22-ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് മാധവറാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
മാധവറാവു സിന്ധ്യ ആശുപത്രിയിൽ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. മതേതര രാഷ്ട്രീയത്തിന് വലിയ പ്രാധാന്യം നൽകിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാധവറാവു സിന്ധ്യയെന്ന് മേയർ പറഞ്ഞു. ട്രസ്റ്റ് ചെയർമാന് കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം അമൃത രാമകൃഷ്ണന്, ഡിസിസി ഭാരവാഹികളായ സി.ടി. ഗിരിജ, ടി. ജയകൃഷ്ണന്, കല്ലിക്കോടന്‍ രാഗേഷ്,കൂക്കിരി രാജേഷ്,ട്രസ്റ്റ് ഭാരവാഹി പി. വിനോദന്‍ , കെ പി വിനോദ്,പി കെ വിനോദ് കുമാര്‍, ജോഷി കണ്ടത്തില്‍, വസന്ത് പള്ളിയാമൂല എന്നിവർ പങ്കെടുത്തു.