ജോസ് വെള്ളച്ചാലിൽ അനുസ്മരണം
1339682
Sunday, October 1, 2023 6:57 AM IST
കേളകം: മലയോരത്ത് വോളിബോളിനെ ജനകീയമാക്കിയ ജോസ് വെളളച്ചാലിൽ അനുസ്മരണ യോഗം നടത്തി. വ്യാപാര ഭവനിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോസ് വെള്ളച്ചാലിന്റെ സ്മരണയ്ക്കായി വോളി ടൂർണമെന്റെ സംഘടിപ്പിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ നിർദേശിച്ചു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, തോമസ് കളപ്പുര എന്നിവർ പ്രസംഗിച്ചു.