തളിപ്പറന്പ് ന്യൂസ് കോർണറിലെ നവീകരണം ഫലപ്രദമായില്ല; വീണ്ടും വെള്ളക്കെട്ട്
1339679
Sunday, October 1, 2023 6:57 AM IST
തളിപ്പറമ്പ്: ന്യൂസ് കോർണർ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ നവീകരണം ഫലപ്രദമായില്ല. നവീകരണം നടത്തിയിട്ടും ഇന്നലെ പെയ്ത മഴയിൽ പതിവുപോലെ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു. കോര്‍ട്ട് റോഡ് ഇന്റർലോക്ക് പതിച്ചപ്പോള്‍ നേരത്തെ മെയിന്‍ റോഡുമായി ചേരുന്ന ഭാഗത്ത് താഴ്ച്ച വന്നതിനാല്‍ വെള്ളം കെട്ടിനിന്നിരുന്നു.
പരാതികൾ ഉയർന്നതിനെ തുടർന്ന് ഈ വര്‍ഷം ആദ്യമാണ് നഗരസഭാ അധികൃതര്‍ ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം സുഗമമായി കടന്നുപോകാന്‍ സൗകര്യം ഒരുക്കിയത്. എന്നാല്‍ കനത്ത മഴയിലൽ കോര്‍ട്ട്റോഡില്‍ നിന്നുള്ള വെള്ളം കൂടി ഒഴുകിയെത്തിയതോടെ ഓവുചാൽ നിറഞ്ഞു വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. ഓവു ചാലിന് ആഴം കൂട്ടി വെള്ളമൊഴുകി പോകാനുള്ള സംവിധാനം ഒരുക്കിയിലേ പ്രശ്നത്തിന് പരിഹാരമാകൂ എന്നാണ് വ്യാപാരികൾ പറയുന്നത്.