കാട്ടുപന്നി കൃഷി നശിപ്പിച്ചു
1339678
Sunday, October 1, 2023 6:57 AM IST
പെരുമ്പടവ്: വെള്ളോറ, കാര്യപ്പള്ളി, അനിക്കം ഭാഗങ്ങളിൽ വീട്ടുവളപ്പിൽ കൃഷി ചെയ്ത ചേന, ചേമ്പ്, പച്ചക്കറികൾ, കപ്പ എന്നിവ കാട്ടുപന്നി നശിപ്പിച്ചു. കാര്യപ്പള്ളിയിലെ പി.പി. ബാലൻ, അനിക്കത്തെ കെ.കെ. അജിത്ത് കുമാർ, ഇട്ടമ്മൽ കണ്ണൻ എന്നിവരുടെ കപ്പ കൃഷിയും കാട്ടുപന്നി വ്യാപകമായി നശിപ്പിച്ചിരുന്നു. പലയിടങ്ങളിലും വാഴയും തീറ്റ പുൽകൃഷിയും കാട്ടുപന്നി നശിപ്പിച്ച നിലയിലാണ്.