പരസ്യ ബോർഡുകൾ നീക്കം ചെയ്തു
1339677
Sunday, October 1, 2023 6:57 AM IST
ചപ്പാരപ്പടവ്: റോഡരികിലും മറ്റുമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അനുമതിയോടെ സ്ഥാപിച്ച ബോർഡുകളും നിശ്ചിത സമയത്തിനകം അഴിച്ചു മാറ്റണമെന്ന് നിയമമുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കാറില്ല.
ഈ ഒരു സാഹചര്യത്തിൽ ഓണശ്രീ മേളയുടെ പ്രചരണാർത്ഥം സ്ഥാപിച്ച പരസ്യ ബോർഡുകൾ ഉൾപ്പെടെയുള്ളവ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ജി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അഴിച്ചു മാറ്റുകയാണ്. നിയമം നടപ്പിലാക്കേണ്ടവർ തന്നെ ഇക്കാര്യത്തിൽ ഇറങ്ങിപ്രവർത്തിച്ച് മാതൃകയാകുന്പോൾ മറ്റുള്ളവരും ഇതേ രീതി പിന്തുടരുമെന്നാണ് കരുതുന്നതെന്ന് സുനിജ ബാലകൃഷ്ണൻ പറഞ്ഞു.