മഹിളാ കോൺഗ്രസ് കൺവൻഷൻ നടത്തി
1339675
Sunday, October 1, 2023 6:57 AM IST
ശ്രീകണ്ഠപുരം: മഹിളാ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മറ്റി പ്രവർത്തക കൺവൻഷനും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പയ്യാവൂരിൽ നടന്നു. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നസീമ ഖാദർ മുതിർന്നയംഗങ്ങളെ ആദരിച്ചു. മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റായി സിന്ധു ബെന്നി ചുമതലയേറ്റു. ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി. കോമള അധ്യക്ഷത വഹിച്ചു. കെപിസിസിയംഗം മുഹമ്മദ് ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജെ. ജോസഫ്, കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബേബി മുല്ലശേരി, ബ്ലോക്ക് മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സിനി പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു.