വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു
1339674
Sunday, October 1, 2023 6:57 AM IST
അരവഞ്ചാൽ: അരവഞ്ചാൽ ജെസിഐ, പാടിയോട്ടുചാൽ ലയൺസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നീന്തൽ പരിശീലനം തുടങ്ങി. ചൂരൽ അട്ടോളി ഇല്ലം കുളത്തിലാണ് നീന്തൽ പരിശീലനം. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.
പാടിയോട്ടുചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് ജോസഫ് കൊങ്ങോല അധ്യക്ഷത വഹിച്ചു. പെരിങ്ങോം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ മുഖ്യാതിഥിയായിരുന്നു.
അരവഞ്ചാൽ ഗവ. യുപി സ്കൂൾ മുഖ്യാധ്യാപകൻ കെ. രമേശൻ, അരവഞ്ചാൽ ജെസിഐ പ്രസിഡന്റ് പി.വി. ജയപ്രകാശ്, ഹൈമ ശശിധരൻ, ഇ.ടി. സന്തോഷ് കുമാർ, പി. ലിജു, ജയേഷ് കുമാർ, കെ. വിശാൽ, ഇ.വി. ഹരീഷ്, ശശിധരൻ പലേരി, കവിത സിന്ധു, ശശിധരൻ ക്വാളിറ്റി എന്നിവർ പ്രസംഗിച്ചു. എട്ടു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ അഞ്ചു വരെയാണ് പരിശീലനം. പെരിങ്ങോം അഗ്നിരക്ഷാസേനയിലെ പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.