പോഷകാഹാര മാസാചരണ സമാപനം
1339673
Sunday, October 1, 2023 6:57 AM IST
ചെറുപുഴ: പോഷകാഹാര മാസാചരണത്തിന്റെ ചെറുപുഴ പഞ്ചായത്തുതല സമാപനവും പോഷകാഹാര പ്രദർശനവും പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, പഞ്ചായത്തംഗം വി. ഭാർഗവി, ഐസിഡിഎസ് സൂപ്പർവൈസർമാരായ എൻ.വി. മായാ ജ്യോതി, എം.പി. നീതു, കെ.കെ. ഗിരിജ എന്നിവർ പ്രസംഗിച്ചു.
വിവിധ അങ്ങണവാടികളിൽ നിന്നും അമ്മമാരും അങ്കണവാടി ജീവനക്കാരും തയ്യാറാക്കി കൊണ്ടുവന്ന പോഷകാഹാരങ്ങളുടെ പ്രദർശനവും നടന്നു. തുടർന്ന് അങ്കണവാടി ജീവനക്കാർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.